"സന്തോഷം, സ്‍നേഹം സമാധാനം. നിങ്ങളെ ആരെങ്കിലും സന്തോഷിപ്പിക്കുകയാണെങ്കിൽ അവരെ നിങ്ങളും സന്തോഷിപ്പിക്കൂ..." മഞ്ജു വാര്യരുടെ തോളോട് ചേർന്നുനിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മലയാളത്തിന്‍റെ മറ്റൊരു താരം കുറിച്ച വാക്കുകളാണിത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും പിന്നീട് ഒരിടവേളക്ക് ശേഷം പുതിയ കാലഘട്ടത്തിലും നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാറിനൊപ്പം സൗഹൃദം പുതുക്കിയത് രണ്ടായിരത്തിനിപ്പുറം മലയാള സിനിമയിൽ സജീവമായിരുന്ന നവ്യാ നായരാണ്. രണ്ട് ക്യൂട്ട് സഹോദരിമാരെപോലെ മഞ്ജുവും നവ്യയും ഒരുമിച്ച് നിൽക്കുന്ന സെൽഫി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.
സന്തോഷം, സ്‍നേഹം, സമാധാനം; മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി നവ്യാ നായർ - Manju warrier
രണ്ട് ക്യൂട്ട് സഹോദരിമാരെപോലെ മഞ്ജുവും നവ്യയും ഒരുമിച്ച് നിൽക്കുന്ന സെൽഫി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
വി.കെ പ്രകാശിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'ഒരുത്തീ'യിലൂടെ ഒരിടവേളക്ക് ശേഷം നവ്യ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രണ്ടാം വരവിൽ വിജയ ചരിത്രങ്ങൾ കുറിച്ച മഞ്ജുവും താരത്തിന് പിന്തുണയായുണ്ടെന്നതാണ് നവ്യ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളും സൂചിപ്പിക്കുന്നത്. എസ്. സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഒരുത്തീയിൽ ശക്തമായ സ്‌ത്രീ കഥാപാത്രവുമായാണ് നവ്യ എത്തുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രലായിരുന്നു താരം അവസാനം അഭിനയിച്ചത്.