നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നടി നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവരുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും. വി.കെ പ്രകാശിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ചിത്രത്തിനും നവ്യക്കും ലഭിച്ചതും. ഷൂട്ടിങ് വിശേഷങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുള്ള താരം ഇപ്പോൾ ചിത്രീകരണത്തിനിടയിലെത്തിയ ക്യൂട്ട് അതിഥിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു അഡാർ ലവ് ചിത്രത്തിലൂടെ പ്രശസ്‌തയായ പ്രിയാ വാര്യരാണ് നവ്യയെ കാണാനെത്തിയത്.
നവ്യ നായരുടെ അതിഥിയായി ക്യൂട്ട് നടി; ചിത്രം പങ്കുവച്ച് താരം - Priya Warrier and Navya Nair
ഒരു അഡാർ ലവ് ചിത്രത്തിലൂടെ പ്രശസ്‌തയായ പ്രിയാ വാര്യരാണ് നവ്യയെ കാണാൻ ഒരുത്തീയുടെ ലൊക്കേഷനിലെത്തിയത്
നവ്യ നായരുടെ അതിഥി
"ലൊക്കേഷനിൽ ഈ ക്യൂട്ട് എത്തിയപ്പോൾ" എന്ന് കുറിച്ചുകൊണ്ടാണ് താരം ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്‌തത്. ഒരുത്തീ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നവ്യയുടെ മകനെത്തിയതും താരത്തിന്‍റെ വിവാഹ വാർഷിക ദിനത്തിൽ ലൊക്കേഷനിൽ വച്ചുള്ള നൃത്തവുമൊക്കെ ഇതിനോടകം വൈറലായിരുന്നു.