കൊവിഡിനെതിരെ 'നാം അതിജീവിക്കും' എന്ന ടൈറ്റിലിൽ പുറത്തിറക്കിയ ഡോക്യുമെന്‍ററി ശ്രദ്ധേയമാകുന്നു. ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് ഭരത് ബാലയാണ്. ലോക്ക് ഡൗണിലെ ഇന്ത്യയെ ഫ്രെയിമുകളാക്കി തയ്യാറാക്കിയ വീഡിയോയുടെ മലയാളം പതിപ്പിന് ശബ്‌ദം നൽകിയിരിക്കുന്നത് മഞ്ജു വാര്യരാണ്. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത അനുഭവം. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്ന് വീഡിയോയില്‍ പറയുന്നു.
ലോക്ക് ഡൗണിലെ ഇന്ത്യയെ ഫ്രെയിമുകളാക്കി; വീഡിയോക്ക് മികച്ച പ്രതികരണം - lock down india
ലോക്ക് ഡൗണിൽ നിശ്ചലമായ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്
നാം അതിജീവിക്കും
മലയാളത്തിന് പുറമെ, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലും ഡോക്യുമെന്‍ററി റിലീസ് ചെയ്‌തിട്ടുണ്ട്. ലോക്ക് ഡൗണിൽ നിശ്ചലമായ മുംബൈ, ചെന്നൈ, കർണാടക, തുടങ്ങി കശ്‌മീർ വരെയുള്ള പ്രദേശങ്ങളെ അടയാളപ്പെടുത്തിയ നാം അതിജീവിക്കും വീഡിയോയുടെ നിർമാണം സോണി മ്യൂസിക് സൗത്ത് ആണ്. ഡോക്യുമെന്‍ററി ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.