വീണ്ടും ഒരു ഫാമിലി എന്‍റര്‍ടെയ്നറുമായി എത്തുകയാണ് നടന്‍ ജയറാം. സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്‍റ്ഫാദറിന്‍റെയും സംവിധായകന്‍. നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി.
ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി ജയറാമിന്‍റെ മൈ ഗ്രേറ്റ് ഗ്രാന്‍റ്ഫാദര്‍ ട്രെയിലര്‍ - youtube
ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്‍റ്ഫാദറിന്‍റെ ട്രെയിലര്‍ പുറത്ത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്
ട്രെന്‍റിംങ് ലിസ്റ്റില്‍ ഒന്നാമതെത്തി ജയറാമിന്‍റെ മൈ ഗ്രേറ്റ് ഗ്രാന്‍റ്ഫാദര്‍ ട്രെയിലര്‍
ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, സലിംകുമാര്‍, ജോണി ആന്‍റണി, മല്ലിക സുകുമാരന്‍, ബൈജു, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാനി ഖാദറിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം സമീര്‍ ഹഖ്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം.