ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്രം പ്രമേയമാകുന്ന 800 എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ട് മുത്തയ്യ മുരളീധരന്‍ തന്നെ രംഗത്തെത്തി. മുത്തയ്യ മുരളീധരന്‍റെ വേഷം ചെയ്യുന്നത് ലോകമെമ്പാടുമുള്ള തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് വിജയ് സേതുപതിക്കെതിരെ നിരവധി പേര്‍ പ്രതിഷേധമറിയിച്ചിരുന്നു. ചേരന്‍, ഭാരതിരാജ, ഗാനരചയിതാവ് താമരയ് എന്നിവരുള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ 'ഷെയിം ഓണ്‍ വിജയ് സേതുപതി' എന്ന പേരില്‍ വ്യാപകമായ ക്യാമ്പയിനും നടക്കുന്നുണ്ട്. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറാൻ മുരളീധരൻ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയായിരുന്നു. അഭ്യര്‍ഥന വിജയ് സേതുപതി അംഗീകരിച്ചു.
ബയോപികിൽ നിന്ന് പിന്മാറാൻ വിജയ് സേതുപതിയോട് ആവശ്യപ്പെട്ട് മുത്തയ്യ മുരളീധരൻ - Muttiah Muralitharan appeals Vijay Sethupathi
ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറാൻ മുരളീധരൻ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയായിരുന്നു. അഭ്യര്‍ഥന വിജയ് സേതുപതി അംഗീകരിച്ചു.
ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്‍റെ കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുത്തയ്യ മുരളീധരന്‍ പറഞ്ഞിരുന്നു. യുദ്ധത്തിന്‍റെ എല്ലാ കെടുതികളും അനുഭവിച്ചാണ് താന്‍ വളര്‍ന്നതെന്നും ശ്രീലങ്കന്‍ തമിഴ് വംശജനായ താന്‍ തമിഴരെ കഴിവിന്‍റെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് കുറ്റമാണോയെന്നും അന്ന് മുത്തയ്യ മുരളീധരന്‍ അഭിമുഖത്തിനിടെ ചോദിച്ചിരുന്നു. വിവാദങ്ങള്‍ കൂടിയപ്പോള്‍ രാധിക ശരത്കുമാര്‍ അടക്കമുള്ളവര്‍ വിജയ് സേതുപതിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. കലയും രാഷ്ട്രീയവും കൂട്ടികലര്‍ത്തരുതെന്നാണ് അന്ന് രാധിക ശരത്കുമാര്‍ ട്വീറ്റ് ചെയ്‌തത്.