കേരളം

kerala

ETV Bharat / sitara

സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി - യുവകൃഷ്ണ

2020 ഡിസംബർ 23ന് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി  serial stars yuvakrishna and mridhula vijai got married  yuvakrishna  mridhula vijai  married  serial  serial stars  യുവകൃഷ്ണ  മൃദുല വിജയ്‌
സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി

By

Published : Jul 8, 2021, 4:44 PM IST

സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. ജൂലൈ 8ന് രാവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2020 ഡിസംബർ 23ന് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും ഇരുവരുടെയും വീട്ടുകാർ ചേർന്ന് ആലോചിച്ചുറപ്പിച്ചതാണെന്നും യുവയും മൃദുലയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: എന്‍റെ പ്രിയതമൻ : ആറാം വിവാഹവാർഷികത്തിൽ ഓര്‍മ ചിത്രവുമായി അനു സിത്താര

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഇരുവരും. 2015 മുതൽ സീരിയൽ രംഗത്ത് സജീവമാണ് മൃദുല വിജയ്. നർത്തകിയായും മൃദുല തിളങ്ങി.

കൃഷ്ണതുളസി, പൂക്കാലം വരവായി എന്ന സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്.മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

ABOUT THE AUTHOR

...view details