റൊമാന്‍റിക് കോമഡിയുമായി അഖില്‍ അക്കിനേനിയും പൂജ ഹെഗ്ഡെയും
ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ബണ്ണി വാസ്, വാസു വര്‍മ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
മിസ്റ്റര്‍ മജ്‌നുവിന് ശേഷം അഖില്‍ അക്കിനേനി നായകനാകുന്ന പുതിയ റൊമാന്‍റിക് കോമഡി ചിത്രം മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിന്‍റെ ദസ്റ സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക. തന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചുള്ള ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ അഖില്‍ അക്കിനേനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ബണ്ണി വാസ്, വാസു വര്‍മ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ഈ പ്രണയ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 2021ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.