യുവതാരം ഷെയ്ന്‍ നിഗത്തിന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ച വിലക്ക് വലിയ വിവാദങ്ങള്‍ക്കിടയാക്കുമ്പോള്‍ നടന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ സിനിമാമേഖലയില്‍ നിന്ന് രംഗത്തെത്തുകയാണ്. നടന്‍ സലീംകുമാര്‍, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. താരത്തോട് ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സലീംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഷെയ്ന്‍ നിഗത്തിനിവിടെ ജീവിക്കണമെന്നും സലീംകുമാര്‍ പറഞ്ഞു. ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടാകാം എന്നാല്‍ ഈ ആരോപണം മുഴുവന്‍ പേരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതേ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയേറ്ററില്‍ ആളെക്കൂട്ടുന്നതെന്നും സലീംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഷെയ്നിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍
നടന്‍ സലീംകുമാറും സംവിധായകന്‍ വിനയനുമാണ് ഷെയ്നിന് പിന്തുണ പിഖ്യാപിച്ച് രംഗത്തെത്തിയത്
ഷെയ്നിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍
വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ വിനയനും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് മുമ്പാണ്ടായിരുന്ന വിലക്കിനെ കുറിച്ചും വിനയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ജീവിതമാര്‍ഗം തടഞ്ഞുകൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വിനയന്‍ പറയുന്നു. ഷെയ്നിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ അച്ചടക്കമില്ലായ്മ തെറ്റാണ് പക്ഷെ അവന് ലഭിച്ച ഈ നല്ല തുടക്കം ഇല്ലാതാക്കരുതെന്നും വിനയന്‍ കുറിച്ചു.