കേരളം

kerala

ETV Bharat / sitara

മണി ഹീസ്റ്റ് പാക്ക് അപ്പ് ; സെറ്റിലെ അവസാന ചിത്രം പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്‌സ് - mone heist shooting pack up news malayalam

ഈ വർഷം അവസാനത്തോടെ അഞ്ചാം സീസൺ സംപ്രേഷണത്തിനെത്തുമെന്നാണ് സൂചന. സീരീസിന്‍റെ പാക്ക് അപ്പ് വിശേഷങ്ങൾ നെറ്റ്‌ഫ്ലിക്‌സ് പങ്കുവച്ചു.

മണി ഹീസ്റ്റ് പാക്ക് അപ്പ് വാർത്ത മലയാളം  മണി ഹീസ്റ്റ് പ്രൊഫസർ വാർത്ത  നെറ്റ്‌ഫ്ലിക്‌സ് മണി ഹീസ്റ്റ് വാർത്ത  ലാ കാസ ഡി പാപ്പല്‍ മണി ഹെയ്സ്റ്റ് വാർത്ത  last picture from sets money heist news malayalam  mone heist shooting pack up news malayalam  netflix professor money heist news
മണി ഹീസ്റ്റ് പാക്ക് അപ്പ്

By

Published : May 15, 2021, 10:01 AM IST

ഇന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹീസ്റ്റ് അഞ്ചാം സീസണിന്‍റെ ചിത്രീകരണം പൂർത്തിയായി. ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള നെറ്റ്‌ഫ്ലിക്സ് സീരീസ് ഷൂട്ടിങ് പൂർത്തിയായതോടെ ഈവര്‍ഷം അവസാനത്തോടെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

'പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും സീസണിന്‍റെ ചിത്രീകരണം പൂർത്തിയായി. ഒരു കൊള്ളയിൽ നിന്നും ആരംഭിച്ച മണി ഹീസ്റ്റ് ഇപ്പോൾ ഒരു കുടുംബമാണെന്നും' നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഒപ്പം, സെറ്റിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്.

More Read: പ്രൊഫസറും സംഘവും അവസാന വരവിനൊരുങ്ങുന്നു

സംഘർഷഭരിതമായ എപ്പിസോഡുകളാണ് അവസാന സീരീസിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അഞ്ചാം സീസണിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഈ വർഷം ഏപ്രിൽ- മെയ് മാസങ്ങളിലായി റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടതായും വന്നു. പേപ്പർ ഹൗസ് എന്ന് അർഥം വരുന്ന ലാ കാസ ഡി പാപ്പല്‍ പേരിലാണ് 2017ൽ സ്പാനിഷ് സീരീസിന്‍റെ ആദ്യ സീസൺ എത്തിയത്. ടെലിവിഷനിലൂടെ സീരീസ് റിലീസ് ചെയ്തതും ഇതേ പേരിലായിരുന്നു.

പിന്നീട് സീരീസ് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത്‌ ഇം​ഗ്ലീഷ് ഭാഷയിൽ പുറത്തിറക്കുകയും പ്രൊഫസറും കൂട്ടരും വൻ ജനപ്രീതിയാര്‍ജിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details