ചില ഭാഗ്യപരീക്ഷണങ്ങൾക്കായി സിനിമാതാരങ്ങൾ പേര് മാറ്റുന്നത് സാധാരണാമാണ്. സംവിധായകൻ ജോഷിയും അടുത്തിടെ പേര് മാറ്റിയ നടി റോമക്കുമൊപ്പം ഇപ്പോൾ പേരിൽ പരിഷ്‌കാരവുമായെത്തിയിരിക്കുന്നത് നടൻ ദിലീപാണ്. ദിലീപ്- നാദിർഷാ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ‘കേശു ഈ വീടിന്‍റെ നാഥൻ’ പോസ്റ്ററിൽ താരത്തിന്‍റെ ഇംഗ്ലീഷ് പേരിൽ ഒരു ഐ കൂടി അധികം വന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.
ദിലീപ് പേര് മാറ്റിയത് ഭാഗ്യപരീക്ഷണത്തിനോ? അല്ലെന്ന് സംവിധായകൻ
പണ്ട് ദിലീപും നാദിര്‍ഷയും ഒരുമിച്ച് പുറത്തിറക്കിയിട്ടുള്ള കോമഡി സ്‌കിറ്റ് കാസറ്റുകളിൽ ഇപ്പോൾ പോസ്റ്ററിൽ വന്നിരിക്കുന്ന പോലെയായിരുന്നു പേരെന്ന് ‘കേശു ഈ വീടിന്‍റെ നാഥൻ’ സംവിധായകൻ നാദിര്‍ഷ പറഞ്ഞു.
അവസാനം റിലീസ് ചെയ്‌ത 'മൈ സാന്‍റ'യുൾപ്പടെയുള്ള സിനിമകളിൽ ദിലീപിന്‍റെ പേരിൽ വ്യത്യാസമൊന്നുമില്ലായിരുന്നു. പോയ വർഷം തിയേറ്ററിലെത്തിയ മിക്ക സിനിമകളും വലിയ വിജയം കണ്ടെത്താത്തതിനാലാണ് സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് താരം പേര് മാറ്റി പരീക്ഷണത്തിനൊരുങ്ങുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ, പണ്ട് ദിലീപും നാദിര്‍ഷയും ഒരുമിച്ച് പുറത്തിറക്കിയിട്ടുള്ള കോമഡി സ്‌കിറ്റ് കാസറ്റുകളിലും മറ്റും ദിലീപിന്‍റെ പേരിന്‍റെ സ്‌പെല്ലിങ്ങിൽ ഇപ്പോൾ വന്നിരിക്കുന്ന പോലെ ഐ അക്ഷരം അധികമായി ഉണ്ടായിരുന്നുവെന്നാണ് കേശു ഈ വീടിന്‍റെ നാഥൻ സിനിമയുടെ സംവിധായകൻ നാദിർഷാ പറഞ്ഞത്. ഇരുവരും ചേർന്ന് മറ്റൊരു സിനിമ കൂടി വരുമ്പോള്‍ ആ പേര് തന്നെ ഉപയോഗിക്കുകയാണ് ചെയ്‌തതെന്നും അല്ലാതെ പേര് മാറ്റിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.