ആക്ഷൻ രംഗങ്ങളിൽ മലയാളിക്ക് പ്രിയങ്കരനാണ് സൂപ്പർതാരം മോഹൻലാൽ. അഭിനയത്തോട് താൽപര്യമില്ലെങ്കിലും മകൾ വിസ്‌മയയും ആക്ഷനിൽ സൂപ്പറാണെന്ന് തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്ന വീഡിയോ. മോഹൻലാലിന്‍റെ മകൾ വിസ്‌മയ തായ് ആയോധനകല അഭ്യസിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ആരാധകരും മികച്ച പ്രതികരണമാണ് നൽകുന്നത്. ഇതിന് മുമ്പും താരപുത്രി ആയോധനകലയിൽ പ്രാഗൽഭ്യം തെളിയിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആക്ഷനിൽ തിളങ്ങി വിസ്‌മയ; വീഡിയോ വൈറൽ - thai action scenes
മോഹൻലാലിന്‍റെ മകൾ വിസ്‌മയ തായ് ആയോധനകല അഭ്യസിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മോഹൻലാലിന്‍റെ മകൾ വിസ്മയ
അച്ഛന്‍റെ അഭിനയപാതയിൽ നിന്നും വിത്യസ്‌തമായി എഴുത്തിന്‍റെയും ചിത്രരചനയുടെയും മേഖലയാണ് വിസ്‌മയക്ക് താൽപര്യം.