മസാലകൾ ചേർക്കാതെ നാടൻ രീതിയിൽ ചിക്കൻ കറി ഉണ്ടാക്കി മോഹൻലാൽ. കറിക്കൂട്ടുകൾ ചതച്ച് ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ പാചകം മോഹൻലാൽ തന്‍റെ ഫേസ്ബുക്കിലാണ് പങ്കുവച്ചത്. മോഹൻലാൽ തന്നെയാണ് കറി പാചകം ചെയ്യുന്നതും.
ചുട്ട തേങ്ങ ഗസ്റ്റ് റോളില്‍; മോഹൻലാലിന്‍റെ ചിക്കൻ കറി ഹിറ്റ് - മോഹൻലാൽ വാർത്ത
മസാലകൾ ചേർക്കാതെയുള്ള മോഹൻലാലിന്‍റെ ചിക്കൻ കറി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
സ്പെഷ്യൽ ചിക്കൻ കറിയുമായി മോഹൻലാൽ
ഉള്ളി, പച്ചമുളക്, എന്നിവയെല്ലാം മോഹൻലാലിന്‍റെ ചിക്കൻകറിയിൽ താരമാണ്. മഞ്ഞൾ, പെരുംജീരകം, കുരുമുളക്, ഗരം മസാല, ചില്ലി ഫ്ലേക്സ് എന്നിവ മാത്രമേ സ്പെഷ്യൽ ചിക്കൻ കറിയിൽ മസാലകളുടെ കൂട്ടത്തിൽ എത്തുന്നുള്ളൂ. വെള്ളം ചേർക്കാതെയുള്ള പാചകത്തിൽ ചുട്ട തേങ്ങക്ക് ഗസ്റ്റ് റോൾ ആണ്.
കുക്കറി ഷോയുടെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉടൻ തന്നെ ആരാധകരുടെ കമന്‍റിന്‍റെ പ്രവാഹമാണ്.