മോഹന്‍ലാലിന്‍റെ അറുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ചെമ്പിന്‍റെ ചേലുള്ള' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. കുഞ്ഞാലിയുടെ രൂപത്തെ വര്‍ണിക്കുന്നതാണ് പാട്ടിന്‍റെ ഉള്ളടക്കം. റോണി റാഫേല്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. ആലപിച്ചിരിക്കുന്നത് വിഷ്ണുരാജാണ്.
'ചെമ്പിന്‍റെ ചേലുള്ള' കുഞ്ഞാലി...., മരക്കാറിലെ പുതിയ ലിറിക്കല്‍ വീഡിയോ എത്തി - Chembinte Chelulla Lyrical Video out
റോണി റാഫേല്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. ആലപിച്ചിരിക്കുന്നത് വിഷ്ണുരാജാണ്
2020ല്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീളുന്നതിനാല്‍ സിനിമയുടെ റിലീസും നീളുകയാണ്. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയ്‌ക്കുണ്ട്. ആദ്യ റിലീസിങ് തീയതി 2020 മാർച്ച് 26 ആയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ രണ്ടാം തരംഗം വീണ്ടും വിനയായി. വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുന്നത്. നടൻ മുകേഷ് ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്‌ക്ക്. സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപത്രങ്ങള്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.
Also read: ഫാമിലിമാന്‍ സീസണ്‍ 2വിലെ പ്രകടനം, സമന്തയെ അഭിനന്ദിച്ച് കങ്കണ