കേരളം

kerala

ETV Bharat / sitara

'ഖുറേഷി അബ്രാം' തന്ന റേ ബാൻ ഗ്ലാസും ധരിച്ച് പൃഥ്വിരാജ് ; സുഹൃത്തുക്കൾക്കൊപ്പം ഡ്രൈവ്

ഒന്നര ലക്ഷം രൂപ വില വരുന്ന സൺ ഗ്ലാസാണ് മോഹൻലാൽ പൃഥ്വിരാജിന് സമ്മാനിച്ചത്. ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്‍റെ മാക്ക് ഫൈവ് എന്ന മോഡലാണ് ഇത്.

By

Published : Sep 11, 2021, 8:24 PM IST

അബ്രാം ഖുറേഷി മോഹൻലാൽ വാർത്ത  അബ്രാം ഖുറേഷി ലൂസിഫർ വാർത്ത  അബ്രാം ഖുറേഷി പൃഥ്വിരാജ് വാർത്ത  റേ ബാൻ ഗ്ലാസ് അബ്രാം ഖുറേഷി വാർത്ത  അബ്രാം ഖുറേഷി സൺഗ്ലാസ് പൃഥ്വിരാജ് വാർത്ത  മോഹൻലാൽ സൺഗ്ലാസ് പൃഥ്വിരാജ് വാർത്ത  Khureshi Abram sunglass news  mohanlal gift prithviraj news  mohanlal gift road trip wearing sunglass news  prithviraj sun glass news
മോഹൻലാൽ

ഖുറേഷി അബ്രാമിൽ നിന്ന് സംവിധായകന് ലഭിച്ച സമ്മാനത്തെക്കുറിച്ച് വെള്ളിയാഴ്‌ച പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന സൺ ഗ്ലാസാണ് മോഹൻലാൽ പൃഥ്വിരാജിന് നൽകിയത്.

ലൂസിഫർ എന്ന ചിത്രത്തിന്‍റെ അവസാന രംഗത്ത് ഖുറേഷി അബ്രാമായുള്ള വരവിൽ സൂപ്പർതാരം ധരിച്ചിരുന്ന മോഡൽ സൺഗ്ലാസാണ് പൃഥ്വിക്കായി അദ്ദേഹം സമ്മാനിച്ചതും.

ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്‍റെ മാക്ക് ഫൈവ് എന്ന മോഡലാണ് ഈ കൂളിങ് ഗ്ലാസെന്ന് പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ അതിന്‍റെ വില അന്വേഷിച്ചുപോയ ആരാധകർ കണ്ടെത്തി. ഇപ്പോഴിതാ, തന്‍റെ പുത്തൻ സമ്മാനം വച്ചുള്ള പൃഥ്വിരാജിന്‍റെ ചിത്രവും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു കാർ ഡ്രൈവിനിടെ മോഹൻലാൽ സമ്മാനിച്ച സണ്‍ഗ്ലാസും താരം ഒപ്പം കൂട്ടിയിട്ടുണ്ട്. മോഹൻലാലിന്‍റെയും പൃഥ്വിയുടെയും അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോയിലാണ് കൂളിങ് ഗ്ലാസ് ധരിച്ച പൃഥ്വിയെ കാണാനാവുന്നത്.

More Read: പൃഥ്വിരാജിന്‍റെയും നയൻതാരയുടെയും 'ഗോൾഡ്' തുടങ്ങി

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ട് സെപ്റ്റംബര്‍ ആറിന് പൂർത്തിയായിരുന്നു.

അൽഫോൺസ്‌ പുത്രൻ സംവിധാനം ചെയ്യുന്ന, നയൻതാരക്കൊപ്പമുള്ള ഗോൾഡ് ആണ് പൃഥ്വി ഭാഗമാകുന്ന അടുത്ത ചിത്രം. സിനിമയുടെ ഷൂട്ട് ആലുവയിൽ ഈ ആഴ്‌ച തുടങ്ങി. സെപ്‌റ്റംബര്‍ നാലാം വാരം പൃഥ്വിരാജും സിനിമയുടെ ചിത്രീകരണത്തിന് എത്തും.

ABOUT THE AUTHOR

...view details