മലയാളികളുടെ പ്രിയതാരപുത്രനും നടനുമായ പ്രണവ് മോഹൻലാലിന്‍റെ ജന്മദിനമാണിന്ന്. മകന്‍റെ അത്ഭുതകരമായ വളർച്ചയിൽ അഭിമാനിക്കുന്ന അച്ഛന്‍റെ സന്തോഷമാണ് സൂപ്പർതാരം മോഹൻലാൽ പങ്കുവെക്കുന്നത്.
നീ വളരുമ്പോൾ, നിന്‍റെ വ്യക്തിത്വത്തിൽ ഞാൻ അഭിമാനിക്കുന്നു: മകന് ജന്മദിനത്തിൽ മോഹൻലാൽ - Pranav Mohanlal
മകന്‍റെ അത്ഭുതകരമായ വളർച്ചയിൽ അഭിമാനിക്കുന്ന അച്ഛന്‍റെ സന്തോഷമാണ് സൂപ്പർതാരം മോഹൻലാൽ മകൻ പ്രണവ് മോഹൻലാലിന്‍റെ ജന്മദിനത്തിൽ പങ്കുവെക്കുന്നത്.
"എന്‍റെ ചെറിയ മനുഷ്യൻ ഇപ്പോൾ കുഞ്ഞല്ല .. നീ വളരുന്തോറും നിന്‍റെ അത്ഭുതകരമായ വ്യക്തിത്വത്തിൽ ഞാൻ അഭിമാനിക്കുന്നു... ജന്മദിനാശംസകൾ," മോഹൻലാൽ കുറിച്ചു. 2001ൽ റിലീസിനെത്തിയ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയത്തിലേക്ക് കടന്നുവന്ന പ്രണവ്, ചിത്രത്തിൽ മോഹൻലാലിന്‍റെ കുട്ടിക്കാലത്തെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുറത്തിറങ്ങാനുള്ള മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലും മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് തന്നെയാണ്. 2018ൽ പുറത്തിറങ്ങിയ ആദി സിനമയിലൂടെ പ്രണവ് നായകനായും എത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം സിനിമയാണ് അണിയറയിൽ ഒരുങ്ങുന്ന പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രം.