കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാമ്പത്തിക സഹായങ്ങളിലൂടെയും മാനസിക പിന്തുണയിലൂടെയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും സജീവമാകുകയാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍. ആരോഗ്യമന്ത്രിക്കും കേരളത്തിന്‍റെ പോരാളികളായ ആരോഗ്യപ്രവർത്തകർക്കുമൊപ്പം വീഡിയോ കോളിലൂടെ സംവദിച്ചും തന്‍റെ സഹതാരങ്ങളെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചും ഒക്കെ സമൂഹത്തോടുള്ള തന്‍റെ കരുതൽ താരം തെളിയിച്ചുകഴിഞ്ഞു. കേരളസർക്കാരിനും സിനിമാ മേഖലക്കും ലോക്ക് ഡൗണിൽ ആശ്വാസമേകി സാമ്പത്തിക സഹായവും അദ്ദേഹം എത്തിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്‍റെ ധനസഹായത്തിന് നന്ദി അറിയിക്കുകയാണ് തമിഴ്‌നാട് മന്ത്രി എസ്.പി വേലുമണി.
അതിർത്തി കടന്ന് സൂപ്പർതാരത്തിന്‍റെ കരുതൽ; നന്ദി അറിയിച്ച് തമിഴ്‌നാട് - covid 19 TN
മോഹൻലാലിന്‍റെ കീഴിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ പിപിഇ കിറ്റുകളും എൻ95 മാസ്‌കുകളും തമിഴ്‌നാടിന് എത്തിച്ചുനൽകിയിരുന്നു. ഇതിന് നന്ദിസൂചകമായി മന്ത്രി എസ്.പി വേലുമണി ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചു
മോഹൻലാലിന്‍റെ ധനസഹായം
താരത്തിന്‍റെ കീഴിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ പിപിഇ കിറ്റുകളും എൻ95 മാസ്‌കുകളും അയൽസംസ്ഥാനത്തിന് മോഹൻലാൽ സംഭാവന ചെയ്‌തു. കോയമ്പത്തൂരിൽ വിശ്വ ശാന്തിയുടെ ഡയറക്‌ർ ഡോ. നാരായണനും അനൂപ് ആന്‍റണിയും ചേർന്ന് വൈറസ് പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ കൈമാറുന്ന ചിത്രങ്ങളും താരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സൂപ്പർതാരത്തിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് "താങ്കളുടെ ഉദാരമായ സംഭാവനക്ക് നന്ദി," എന്നാണ് മന്ത്രി എസ്.പി വേലുമണി കുറിച്ചത്.