താരരാജാവിന് ആശംസാ പ്രവാഹം - മോഹന്‍ലാല്‍
ലോക്ക് ഡൗണ്‍ താരരാജാവിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വിലങ്ങ് തടിയായെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ മുഖേനയും താരത്തിന്‍റെ ആരാധകരും അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മറ്റ് സിനിമാതാരങ്ങളും ആശംസകള്‍ നേര്‍ന്നു
വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കുമപ്പുറം മലയാളികളുടെ സ്വന്തമായി മാറിയ നടന വൈഭവം മോഹന്‍ലാലിന് ലോകമെമ്പാടുനിന്നുമായി ആശംസകള്‍ ഒഴുകിയെത്തുകയാണ്. മെയ് ആദ്യവാരം തന്നെ പിറന്നാള്‍ കൊണ്ടാടാനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ ആരംഭിച്ചിരുന്നു. ലോക്ക് ഡൗണ്‍ താരരാജാവിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വിലങ്ങ് തടിയായെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ മുഖേനയും താരത്തിന്‍റെ ആരാധകരും അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മറ്റ് സിനിമാതാരങ്ങളും ആശംസകള്‍ നേരുന്നുണ്ട്. മന്ത്രി ഇ.പി ജയരാജന്‍, നടന്‍ രജനീകാന്ത്, ഗിന്നസ് പക്രു, ആന്‍റണി പെരുമ്പാവൂര്‍, ക്രിക്കറ്റ് താരം വിരാട് കോഹ്ലി, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നടി അനുശ്രീ, കൈലാഷ്, ടൊവിനോ തോമസ്, ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍, സന്തോഷ് കീഴാറ്റൂര്‍, പ്രിയദര്‍ശന്‍, സിദ്ദീഖ്, ഷമ്മി തിലകന്‍, മണികണ്ഠന്‍, രമേഷ് പിഷാരടി, അജയ് വാസുദേവ് എന്നിങ്ങനെ നീണ്ടനിര തന്നെയുണ്ട് ആശംസ അറിയിച്ചവരുടെ പട്ടികയില്‍.