നാക്ക് പിഴച്ചോ...? പാക് വിമാന അപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ മോഡലും - പ്രമുഖ മോഡല്‍ സാറാ ആബിദ്
സാറ ആബിദ് മരിച്ച വിവരം സുഹൃത്തുക്കളാണ് പുറത്തുവിട്ടത്
പാക് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ ലാന്‍ഡിങിനിടെ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ മോഡല്‍ സാറാ ആബിദും. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിലാണ് എയര്‍ബസ് എ-320 തകര്‍ന്ന് വീണത്. അപകടത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സാറ മരിച്ച വിവരം സുഹൃത്തുക്കളാണ് പുറത്തുവിട്ടത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ്. വിമാനത്തിനുള്ളിലിരിക്കുന്ന ചിത്രത്തോടൊപ്പം 'ഉയരെ പറക്കൂ... അത് നല്ലതാണ്' എന്നാണ് സാറ കുറിച്ചിരുന്നത്. അമ്മാവന്‍ മരിച്ചതിനെ തുടര്‍ന്ന് സാറ ലാഹോറില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.