ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധിയെ ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറിയായി നിയമിച്ചു. നീണ്ട 35 വര്‍ഷം സ്റ്റാലിന്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന്‍ എത്തിയത്. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുന്‍മന്ത്രി വെള്ളക്കോവില്‍ സ്വാമിനാഥന്‍ സ്ഥാനം രാജിവെക്കുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധി നേതൃസ്ഥാനത്തേക്കെത്തുന്നത്. ഇതോടെ കരുണാനിധി കുടുംബത്തിലെ പാര്‍ട്ടിയുടെ പ്രധാന ചുമതലയേറ്റെടുക്കുന്ന നാലാമത്തെ അംഗമാകും ഉദയനിധി.
ഉദയനിധി സ്റ്റാലിന്‍ ഡി എം കെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറി - യുവജന വിഭാഗം ജനറല്‍ സെക്രട്ടറി
യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുന്‍മന്ത്രി വെള്ളക്കോവില്‍ സ്വാമിനാഥന്‍ സ്ഥാനം രാജിവെക്കുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്‍ നേതൃസ്ഥാനത്തേക്കെത്തുന്നത്
ഉദയനിധി സ്റ്റാലിന്‍ ഡി എം കെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറി
സ്റ്റാലിനും കനിമൊഴിക്കും അഴഗിരിക്കും ശേഷമാണ് കുടുംബത്തില്‍ നിന്നും ഉദയഗിരി എത്തുന്നത്. നിലവില്‍ കരുണാനിധി കുടുംബത്തിന്‍റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്‍റെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി. പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും ഉദയനിധിയുടെ പങ്കുണ്ട്. ജൂണിലാണ് മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ വെള്ളക്കോവില്‍ സ്വാമിനാഥന്‍ യൂത്ത് വിങ് സെക്രട്ടറി സ്ഥാനത്ത് നിന്നും വ്യക്തിപരമായ കാര്യങ്ങളുന്നയിച്ച് രാജിവെച്ചത്.