കേരളം

kerala

ETV Bharat / sitara

തട്ടുപൊളിപ്പന്‍ പാട്ടില്‍, വേറെ ലെവല്‍ എനര്‍ജിയില്‍ മഹേഷ് ബാബുവും രശ്‌മികയും - Rashmika

ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി ഒരുക്കിയ ചിത്രത്തില്‍ മേജര്‍ അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിച്ചത്

Mind Block Full Video Song [4k] | Sarileru Neekevvaru | Mahesh Babu | Rashmika | DSP | Anil Ravipudi  തട്ടുപൊളിപ്പന്‍ പാട്ടില്‍, വേറെ ലെവല്‍ എനര്‍ജിയില്‍ മഹേഷ് ബാബുവും രശ്മികയും  മഹേഷ് ബാബു  രശ്മിക മന്ദാന  Mind Block Full Video Song  Mahesh Babu  Rashmika  Anil Ravipudi
തട്ടുപൊളിപ്പന്‍ പാട്ടില്‍, വേറെ ലെവല്‍ എനര്‍ജിയില്‍ മഹേഷ് ബാബുവും രശ്മികയും

By

Published : Feb 29, 2020, 7:45 PM IST

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് മഹേഷ് ബാബുവിന്‍റെ സരിലേരു നിക്കെവ്വരൂ. രശ്‌മിക മന്ദാന നായകയായി എത്തിയ ചിത്രം തിയേറ്ററുകളില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി ഒരുക്കിയ ചിത്രത്തില്‍ മേജര്‍ അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിച്ചത്. അനില്‍ രവിപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മൈന്‍ഡ് ബ്ലോക്ക് എന്ന് തുടങ്ങുന്ന ഗാനം ഡെപ്പാംകൂത്ത് സ്റ്റൈലിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മഹേഷ് ബാബുവിന്‍റെയും രശ്‌മിക മന്ദാനയുടെയും കിടിലന്‍ ഡാന്‍സ് തന്നെയാണ് പാട്ടിന്‍റെ ഹൈലൈറ്റും. ദേവി ശ്രീ പ്രസാദാണ് ഗാനത്തിന് സംഗീതം നല്‍കിയത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ മറ്റ് ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയവയായിരുന്നു. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഗാനം യൂട്യൂബില്‍ മാത്രം കണ്ടുകഴിഞ്ഞു.

ABOUT THE AUTHOR

...view details