കേരളം

kerala

മിഹികയുടെ വിവാഹവസ്ത്രം തയ്യാറാക്കിയത് പതിനായിരം മണിക്കൂറുകൊണ്ട്

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ അനാമിക ഖന്നയാണ് മിഹികക്കായി ലഹങ്കയും ഹല്‍ദിക്കും മറ്റുമായി മിഹിക അണിഞ്ഞ മറ്റ് വസ്ത്രങ്ങളും തയ്യാറാക്കിയത്

By

Published : Aug 9, 2020, 2:26 PM IST

Published : Aug 9, 2020, 2:26 PM IST

Updated : Aug 10, 2020, 11:27 PM IST

മിഹികയുടെ വിവാഹവസ്ത്രം  Anamika Khanna  Miheeka Bajaj's wedding lehenga  designer Anamika Khanna  റാണ ദഗുബാട്ടി-മിഹിക ബജാജ് വിവാഹം
മിഹികയുടെ വിവാഹവസ്ത്രം തയ്യാറാക്കിയത് 1000 മണിക്കൂറുകൊണ്ട്

റാണ ദഗുബാട്ടി-മിഹിക ബജാജ് വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയാഴ്ച ഹൈദരാബാദില്‍ നടന്നിരുന്നു. വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തത് മിഹിക ധരിച്ചിരുന്ന വിവാഹ വസ്ത്രമായ ലഹങ്കയെ കുറിച്ചായിരുന്നു. ക്രീമും സ്വര്‍ണനിറവും ചേര്‍ന്ന ലെഹങ്കയാണ് വിവാഹവസ്ത്രമായി മിഹിക അണിഞ്ഞിരുന്നത്. സര്‍ദോസി, ചിങ്കക്കാരി ത്രെഡ് വര്‍ക്ക് ചെയ്ത ബ്ലൗസും സ്വര്‍ണനിറത്തിലുള്ള മെറ്റല്‍ വര്‍ക്ക് ചെയ്‌തെടുത്ത ദുപ്പട്ടയും മിഹികയെ കൂടുതല്‍ സുന്ദരിയാക്കി. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ അനാമിക ഖന്നയാണ് മിഹികക്കായി ഈ ലഹങ്കയും ഹല്‍ദിക്കും മറ്റുമായി മിഹിക അണിഞ്ഞ മറ്റ് വസ്ത്രങ്ങളും തയ്യാറാക്കിയത്. പതിനായിരം മണിക്കൂര്‍ നീണ്ട കഠിനാധ്വാനമാണ് മിഹികയുടെ വിവാഹം വസ്ത്രമായ ലഹങ്ക തയ്യാറാക്കാന്‍ വേണ്ടിവന്നതെന്ന് ഡിസൈനര്‍ അനാമിക മാധ്യമങ്ങളോട് പറഞ്ഞു. 'മിഹികയും അമ്മ ബണ്ടി ബജാജും എലഗന്‍റ് ലുക്കിലുള്ള വസ്ത്രങ്ങളാണ് മോഹിക്കുന്നത്. അമിതാഡംബരമില്ലാത്ത വസ്ത്രങ്ങളോടാണ് മിഹികക്ക് താല്‍പര്യം' അനാമിക കൂട്ടിച്ചേര്‍ത്തു. അതേസമയം ഓഫ് വൈറ്റ് നിറമുള്ള കുര്‍ത്തയും ഷാളുമായിരുന്നു റാണയുടെ വേഷം.

വര്‍ഷങ്ങളായി അടുത്ത് പരിചയമുള്ള കുടുംബങ്ങളായിരുന്നു റാണയുടെയും മിഹികയുടെയും. കുടുംബങ്ങള്‍ തമ്മിലുള്ള അടുത്ത സൗഹൃദം പോലെ റാണയും മിഹികയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം എന്നും നിലനില്‍ക്കുമെന്ന് ഉറപ്പായപ്പോഴാണ് വിവാഹിതരാവാമെന്ന് തീരുമാനിച്ചതെന്ന് റാണ നേരത്തെ പറഞ്ഞിരുന്നു.

Last Updated : Aug 10, 2020, 11:27 PM IST

ABOUT THE AUTHOR

...view details