കേരളം

kerala

ETV Bharat / sitara

വിവാഹമോചനം; മുകേഷിന് മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ് - methil devika divorce news

ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമെന്ന് വക്കീൽ നോട്ടീസിൽ മേതിൽ ദേവിക ആരോപിക്കുന്നു.

ബിന്ദു കൃഷ്‌ണ മുകേഷ് ദേവിക വാർത്ത  മുകേഷ് വിവാഹമോചനം വാർത്ത  മേതിൽ ദേവിക മുകേഷ് വിവാഹമോചനം വാർത്ത  ഭാര്യ മേതിൽ ദേവിക വക്കീൽ നോട്ടീസ് വാർത്ത  മുകേഷ് വിവാഹം വക്കീൽ നോട്ടീസ് വാർത്ത  കൊല്ലം എംഎൽഎ മുകേഷ് പുതിയ വാർത്ത  actor mla mukesh news latest  actor mla mukesh divorce update  actor mla mukesh bindhu krishna news  methil devika divorce news  methil devika mukesh news
വക്കീൽ നോട്ടീസ്

By

Published : Jul 26, 2021, 5:21 PM IST

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിന് ഭാര്യ മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ്. വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടാണ് മുകേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. മുകേഷിന്‍റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള കോടതി നടപടികൾ എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. കൂടാതെ, മുകേഷിന്‍റെ സമീപനങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും ദേവിക ആരോപിക്കുന്നു.

Also Read:'മുഖ്യമന്ത്രി വാശി ഉപേക്ഷിക്കണം' ; പി.എസ്‌.സി ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയെന്ന് വി.ഡി സതീശൻ

2013 ഒക്‌ടോബർ 24നാണ് മുകേഷും നർത്തകിയായ മേതിൽ ദേവികയും തമ്മിൽ വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുകേഷും ആദ്യ ഭാര്യ സരിതയും തമ്മിൽ ഇരുപത്തഞ്ച് വർഷം നീണ്ടുനിന്ന വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് മേതിൽ ദേവികയുമായുള്ള വിവാഹം. പാലക്കാട് സ്വദേശിനിയായ ദേവികയും മുകേഷും തമ്മിൽ 22 വയസിന്‍റെ വ്യതാസമുണ്ട്.

മുകേഷിനെതിരെ ഗാർഹിക പീഡനക്കേസ് എടുക്കണമെന്ന് അഡ്വ. ബിന്ദു കൃഷ്‌ണ

മുകേഷിന്‍റെയും ദേവികയുടെയും വിവാഹമോചന വാർത്തയിൽ അഡ്വ. ബിന്ദു കൃഷ്‌ണ പ്രതികരിച്ചു. ഇരുവരുടെയും സ്വകാര്യജീവിതത്തിൽ തലയിടാൻ താൽപര്യമില്ലെങ്കിലും മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെ കുറിച്ച് പറയാൻ താൽപര്യപ്പെടുന്നുവെന്ന് മുകേഷിനെതിരെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ ഫേസ്‌ബുക്കിൽ കുറിച്ചു.

എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിനെതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ മുന്നോട്ട് വരണമെന്നും ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details