ഒരു വർഷത്തിന് ശേഷം കാമറക്ക് മുന്നിലെത്തുന്നതിന്‍റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്‍റെ പ്രിയനടി മേഘ്ന. ജൂനിയർ ചീരുവിന് ഒൻപത് മാസം പിന്നിടുമ്പോഴാണ് മേഘ്ന കാമറക്ക് മുന്നിലെത്തുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മേഘ്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മരണപ്പെട്ട ചിരഞ്ജീവി സർജ ആഗ്രഹിച്ചതു പോലെ ചിരിച്ചുകൊണ്ട് ജീവിക്കുമെന്നും സിനിമയിലേക്ക് തിരിച്ചുവരുമെന്നും മേഘ്ന മുൻപ് അറിയിച്ചിരുന്നു. താരം വീണ്ടും കാമറയെ നേരിടുന്ന വിവരം അറിയിച്ചത് സന്തോഷത്തോടെയാണ് ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തത്.