കേരളം

kerala

ETV Bharat / sitara

സംവിധായകന്‍ ചേരനെതിരെ ലൈംഗികാരോപണവുമായി നടി

സമൂഹമാധ്യമങ്ങളിൽ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്

സംവിധായകന്‍ ചേരനെതിരെ ലൈംഗികാരോപണവുമായി നടി

By

Published : Jul 29, 2019, 6:01 AM IST

സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് നടി മീര മിഥുന്‍ രംഗത്തെത്തിയത്. ടാസ്ക്കിനിടെ ചേരൻ അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തിൽ പെരുമാറില്ലെന്ന് അംഗങ്ങൾ പറഞ്ഞു. രണ്ട് പെൺകുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്കെല്ലാം ഇക്കാര്യമറിയാമെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല അരയിൽ പിടിച്ചതെന്നും തന്‍റെ പെൺകുഞ്ഞുങ്ങളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും ചേരൻ പറഞ്ഞു. നാല് തവണ ദേശീയ അവാർഡും നാല് തവണ തമിഴ്നാട് സർക്കാറിന്‍റെ അവാർഡും നേടിയ നടനാണ് ചേരൻ. സമൂഹമാധ്യമങ്ങളിൽ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരൻ മാന്യനാണെന്നും മീരയെപോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരൻ നടിയെ പിടിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാമെന്നും ആളുകൾ പറയുന്നു. മീര മുമ്പ് പങ്കെടുത്തൊരു റിയാലിറ്റി ഷോയിലും സമാനമായ ആരോപണം ഉണ്ടായിട്ടുണ്ടെന്നും ചേരനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details