മാസ്റ്ററിന്‍റെ ടീസറായിരുന്നു ഇത്തവണ വിജയ് ആരാധകർക്കായുള്ള ദീപാവലി ഗിഫ്‌റ്റ്. കൊവിഡും തിയേറ്ററുകൾ അടച്ചുപൂട്ടിയതും മാസ്റ്ററിന്‍റെ റിലീസ് വൈകിപ്പിച്ചെങ്കിലും ദളപതി വിജയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രത്തിന്‍റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ട് റിലീസ് ചെയ്‌ത മാസ്റ്ററിന്‍റെ ടീസർ 24 മണിക്കൂറിനുള്ളിൽ റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്. ഒരു ദിവസത്തിനുള്ളിൽ 20 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ടീസറിൽ നായകൻ വിജയ്‌ക്ക് ഡയലോഗുകളൊന്നുമില്ലെങ്കിലും താരത്തിന്‍റെ ലുക്കും ആക്ഷൻ രംഗങ്ങളും ഡാൻസും ഒപ്പം വിജയ് സേതുപതിയുടെ എൻട്രിയുമെല്ലാം ആരാധകരെ ഹരം കൊള്ളിച്ചു. ഒരു മിനിറ്റും മുപ്പത് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസറിൽ കോളജ് ക്യാമ്പസാണ് പശ്ചാത്തലമാകുന്നത്.
വാത്തി മണ്ടെക്കുള്ളൈ ഓടീട്ടെ ഇരുക്ക്; 'മാസ്റ്റർ' ടീസറിന് ഹിറ്റ് റെക്കോഡ്
ഒരു മിനിറ്റും മുപ്പത് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസർ 24 മണിക്കൂറിനുള്ളിൽ 20 മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കി
മാസ്റ്റർ
കൈതി സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്‌തത്. മാളവിക മോഹൻ, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് എന്നിവരാണ് മാസ്റ്ററിലെ പ്രധാന അഭിനേതാക്കൾ. എക്‌സ് ബി ഫിലിം നിർമിക്കുന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അടുത്ത വർഷം മാസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.