ഇളയദളപതിയും മക്കൾ സെൽവനും. മുഖത്തും കൈയിലും ചോരയൊലിപ്പിച്ച് വീറോടെ നേർക്കുനേർ രണ്ട് എതിരാളികൾ. ഇതായിരുന്നു മാസ്റ്റർ സിനിമയുടെ മൂന്നാമത്തെ പോസ്റ്റർ. എന്നാൽ, കൊവിഡ് അല്ലാതെ മറ്റൊന്നും ചിന്തിക്കാനും ചർച്ച ചെയ്യാനുമില്ലാത്ത ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ രോഗത്തിന് പ്രതിരോധമെന്നോണം എതിരാളിയെ മാസ്‌ക് ധരിച്ചുകൊണ്ട് ചെറുത്തുനിൽക്കുന്ന വിജയിയെയും വിജയ് സേതുപതിയെയുമാണ് പോസ്റ്ററിനെ ഒന്നു കൂടി മോടി കൂട്ടിയെടുത്തപ്പോൾ കാണാൻ കഴിയുന്നത്. "പൊതു താൽപര്യാർഥം," എന്ന സന്ദേശത്തോടെ ചിത്രത്തിന്‍റെ പോസ്റ്ററിൽ തമിഴകത്തിന്‍റെ പ്രിയതാരങ്ങളെ മാസ്‌ക് ധരിപ്പിച്ചത് കാർത്തികേയൻ മാഡി എന്ന ആരാധകനാണ്. ട്രോളാണെങ്കിലും കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാകുന്നു.
മാസ്‌റ്റര്‍ക്കും മക്കള്‍സെല്‍വനും മാസ്‌ക്; കൊവിഡ് ബോധവല്‍ക്കരണത്തില്‍ ഒരു മാസ്‌റ്റര്‍ ടച്ച്
അടുത്ത മാസം ഒമ്പതിന് മാസ്റ്റർ തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ റിലീസ് നീളാൻ സാധ്യതയുണ്ടെന്നും സൂചനകൾ ഉണ്ട്.
പോയ വർഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ് നായകനാകുന്ന ചിത്രം അടുത്ത മാസം ഒമ്പതിന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് 19 പശ്ചാത്തലത്തിൽ മാസ്റ്ററിന്‍റെ റിലീസ് നീളാൻ സാധ്യതയുണ്ടെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. വിജയ് സേതുപതിയാണ് മാസ്റ്ററിൽ പ്രതിനായകന്‍റെ വേഷം ചെയ്യുന്നത്. തമിഴകത്തിന്‍റെ ഇളയദളപതിയും മക്കൾ സെൽവനും ഒന്നിച്ചത്തുന്നതിനാൽ പ്രേക്ഷകരും അവേശത്തിലാണെന്ന് തന്നെ പറയാം. മാളവിക മോഹനന്‍, ആന്‍ഡ്രിയ, അർജുൻ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഗാന ബാലചന്ദറാണ് ഗാനരചന. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു.