ആദ്യ ആഴ്ചയില്‍ തന്നെ ലോകത്തെമ്പാടുമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി വിജയ് സിനിമ മാസ്റ്റര്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. വാരാന്ത്യമായപ്പോഴേക്കും 155 കോടി രൂപയാണ് ചിത്രം ലേകത്തെമ്പാട് നിന്നുമായി നേടിയത്. ഇതിന് മുമ്പ് മൂന്ന് ചൈനീസ് സിനിമകളാണ് ആദ്യ ആഴ്ചയില്‍ തന്നെ ലോകത്താകമാനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. ഈ റെക്കോര്‍ഡാണ് മാസ്റ്റര്‍ 155 കോടി നേടി മറികടന്നത്. ഒരു ഇന്ത്യൻ ചലച്ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാന നേടുന്നത് ഇതാദ്യമാണ്.
'മാസ്റ്റര്‍' ഗ്ലോബലി നമ്പര്‍ വണ്‍ - MASTER movie collection
80 കോടി രൂപയാണ് മാസ്റ്റര്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയത്. വിദേശങ്ങളിലെ പ്രദര്‍ശനത്തിലൂടെ 34 കോടി രൂപയും സിനിമ നേടി
അതേസമയം മറ്റ് ഭാഷകളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ സിനിമകളൊന്നും മാസ്റ്ററിനൊപ്പം മത്സരിക്കാന്‍ ഇല്ലാത്തതും ഒറു തരത്തില്‍ ഗുണം ചെയ്‌തിട്ടുണ്ട് എന്നത് പറയാതിരിക്കാനാകില്ല. 80 കോടി രൂപയാണ് മാസ്റ്റര്‍ തമിഴ്നാട്ടില്‍ നിന്നും മാത്രം നേടിയത്. വിദേശങ്ങളിലെ പ്രദര്‍ശനത്തിലൂടെ 34 കോടി രൂപയും സിനിമ നേടി. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി മാസ്റ്റര്‍ മൊത്തം 20 കോടി രൂപയാണ് നേടിയത്.
കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 8.70, 13.50 കോടി രൂപയാണ് ചിത്രം നേടിയത്. വിജയ് വിജയ് സേതുപതി കൂട്ടുകെട്ടിലെത്തിയ സിനിമ സംവിധാനം ചെയ്‌തത് ലോകേഷ് കനഗരാജായിരുന്നു. മാളവിക മോഹനായിരുന്നു നായിക. കൊവിഡ് മൂലം റിലീസ് നീണ്ടുപോയ സിനിമ ഏറെ കാത്തിരിപ്പിനൊടുവിലാണ് പൊങ്കല്‍ സമ്മാനമായി ജനുവരി 13ന് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളുമായി ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്.