ദളപതി വിജയുടെ മാസ്റ്റർ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന തമിഴ് ചിത്രം കൊവിഡ് പ്രതിസന്ധിയിൽ മാറ്റി വെയ്ക്കുകയായിരുന്നു. എന്നാൽ, ദീപാവലി ദിനത്തിൽ മാസ്റ്ററിന്‍റെ ടീസറിലൂടെ ആരാധകരുടെ ആഘോഷത്തിൽ പങ്കുചേരുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. വരുന്ന 14-ാം തിയതി വൈകിട്ട് ആറ് മണിക്ക് മാസ്റ്ററിന്‍റെ ടീസർ പുറത്തിറങ്ങും.
ദീപാവലിക്ക് ആരാധകർക്കായി 'മാസ്റ്റർ' ഗിഫ്‌റ്റ് - vijay and vijay sethupathy
പ്രേക്ഷകർ കാത്തിരിക്കുന്ന മാസ്റ്റർ ചിത്രത്തിന്‍റെ ടീസർ ദീപാവലി ദിനത്തിൽ റിലീസ് ചെയ്യും
വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഒടിടി റിലീസായിരിക്കില്ലെന്നും തിയേറ്ററുകളിൽ തന്നെ ചിത്രം പ്രദർശനത്തിനെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ശന്തനു, അര്‍ജുന്‍ ദാസ്, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എക്‌സ് ബി ഫിലിം നിർമിക്കുന്ന മാസ്റ്ററിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. സത്യന്‍ സൂര്യനാണ് ആക്ഷൻ ചിത്രത്തിന്‍റെ കാമറ ചെയ്‌തിരിക്കുന്നത്. അടുത്ത വർഷം മാസ്റ്റർ തിയേറ്ററുകളിലെത്തും.