മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ചതുര്‍മുഖത്തിന്‍റെ ഫസ്റ്റ്ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. മഞ്ജുവാര്യരാണ് ഫസ്റ്റ്ലുക്കിലുള്ളത്. ഭയം നിറഞ്ഞ മുഖവുമായി ഒരു ഹവര്‍ ഗ്ലാസ് കയ്യിലേന്തി അതിലേക്ക് നോക്കിനില്‍ക്കുന്ന മഞ്ജുവിനെയാണ് ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരിക്കുന്നത്. ടെക്‌നോ-ഹൊറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ജിസ് ടോംസ് മൂവീസിന്‍റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്. സിനിമ രംഗത്തുള്ളവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്ററും ഫസ്റ്റ്ലുക്കും റിലീസ് ചെയ്‌തത്.
പേടി നിറഞ്ഞ മുഖവുമായി മഞ്ജുവാര്യര്‍, ആകാംഷയുണര്‍ത്തി ചതുര്‍മുഖം ഫസ്റ്റ്‌ലുക്ക് - Chathurmukham Malayalam Movie Motion Poster
ജിസ് ടോംസ് മൂവീസിന്‍റെയും മഞ്ജു വാരിയർ പ്രൊഡക്ഷസിന്‍റെയും ബാനറിൽ പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്
പേടി നിറഞ്ഞ മുഖവുമായി മഞ്ജുവാര്യര്‍, ആകാംഷയുണര്‍ത്തി ചതുര്‍മുഖം ഫസ്റ്റ്‌ലുക്ക്
പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. അഭയകുമാർ.കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ചിത്ര സംയോജനം മനോജും ഗാനരചന മനു മഞ്ജിത്തും നിർവഹിച്ചിരിക്കുന്നു.