എറണാകുളം: ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെ നടന് പുറമെ സംവിധായകനായും തിളങ്ങുന്ന ധ്യാന്‍ ശ്രീനിവാസന്‍റെ രചനയില്‍ ഒരു സിനിമ വരികയാണ്. 9എംഎം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജുവിന്‍റെ അമ്പതാം ചിത്രം കൂടിയാണിത്.
മഞ്ജുവാര്യരുടെ 50-ാം ചിത്രം; തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍
നവാഗതനായ ദിനിൽ ബാബുവാണ് 9എംഎം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാലിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി പുറത്തിറങ്ങി
നവാഗതനായ ദിനിൽ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാലിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി പുറത്തിറങ്ങി. സണ്ണി വെയ്‌ൻ, ദിലീഷ് പോത്തൻ, എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഫൺടാസ്റ്റിക്ക് ഫിലിംസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ചേർന്നാണ് സിനിമയുടെ നിർമാണം. സഹാനിർമാണം ടിനു തോമസ്. വെട്രി പളനിസാമി ഛായാഗ്രാഹണവും, സാംജിത് മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സാം സി.എസാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.