കേരളം

kerala

ETV Bharat / sitara

ജാക്ക് ആന്‍റ് ജില്ലിലൂടെ മഞ്ജു വീണ്ടും പിന്നണി ഗാനരംഗത്തേക്ക്

മഞ്ജു ആലപിച്ച കിം കിം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഈ മാസം 27 ന് റിലീസ് ചെയ്യും. നടന്‍ അജു വര്‍ഗീസിന്‍റെ ഫേസ്ബുക് പേജിലൂടെ ഗാനം പുറത്തിറക്കുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചു

By

Published : Nov 23, 2020, 10:39 PM IST

ജാക്ക് ആന്‍റ് ജില്ലിലൂടെ മഞ്ജു വീണ്ടും പിന്നണി ഗാനരംഗത്തേക്ക്  മഞ്ജു വാര്യര്‍ പാട്ടുകള്‍  മഞ്ജു വാര്യര്‍ പിന്നണി ഗായിക  ജാക്ക് ആന്‍റ് ജില്‍ സിനിമ  Jack and Jill movie  Jack and Jill movie news  Manju returns to playback singing
ജാക്ക് ആന്‍റ് ജില്ലിലൂടെ മഞ്ജു വീണ്ടും പിന്നണി ഗാനരംഗത്തേക്ക്

അഭിനേത്രി, നര്‍ത്തകി എന്നീ ലേബലുകള്‍ക്ക് പുറമെ മഞ്ജു വാര്യര്‍ നല്ലൊരു ഗായിക കൂടിയാണ്. ഇതിനോടകം അഞ്ചിലധികം ഗാനങ്ങള്‍ മഞ്ജു ആലപിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം തന്‍റെ പുതിയ സിനിമയായ ജാക്ക് ആന്‍റ് ജില്ലിലൂടെ വീണ്ടും പിന്നണി ഗായികയുടെ കുപ്പായമണിയുകയാണ്. മഞ്ജു ആലപിച്ച കിം കിം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഈ മാസം 27 ന് റിലീസ് ചെയ്യും. നടന്‍ അജു വര്‍ഗീസിന്‍റെ ഫേസ്ബുക് പേജിലൂടെ ഗാനം പുറത്തിറക്കുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ജാക്ക് ആന്‍റ് ജില്‍. ത്രില്ലര്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അനന്തഭദ്രമായിരുന്നു സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മഞ്ജുവിന്‍റെ 'കണ്ണെഴുതി പൊട്ടും തൊട്ടി'ലെ ചെമ്പഴുക്ക ചെമ്പഴുക്ക എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details