കേരളം

kerala

ETV Bharat / sitara

ലോക്‌ ഡൗണിൽ കരുതലിന്‍റെ ഫോൺ വിളി; നന്ദിയറിയിച്ച് മണിക്കുട്ടൻ - മണിക്കുട്ടൻ

ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ കൂടിയായ ഈസ്റ്റർ ദിനത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തന്നെ ഫോൺ വിളിച്ച മോഹൻലാലിന് നന്ദി അറിയിക്കുകയാണ് മലയാളത്തിന്‍റെ മണിക്കുട്ടൻ.

Manikuttan shares his gratitude to Mohanlal  Mohanlal called Manikuttan  lock down manikkuttan  ലോക്‌ ഡൗണിൽ കരുതലിന്‍റെ ഫോൺ വിളി  മണിക്കുട്ടൻ  മോഹൻലാലിന് നന്ദി
മണിക്കുട്ടൻ

By

Published : Apr 14, 2020, 9:50 AM IST

ലോക്‌ ഡൗൺ സമയത്ത് തന്നെ മറ്റാരും അന്വേഷിക്കാതിരിക്കുമ്പോൾ ഇങ്ങോട്ട് വിളിച്ച് അന്വേഷണം നടത്തുന്ന സൂപ്പർസ്റ്റാർ. ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ കൂടിയായ ഈസ്റ്റർ ദിനത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തന്നെ ഫോൺ വിളിച്ച മോഹൻലാലിന് നന്ദി അറിയിക്കുകയാണ് മലയാളത്തിന്‍റെ മണിക്കുട്ടൻ.

"നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!! ലോക് ഡൗൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിന ചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്ക് ഊഹിക്കാൻ കഴിയും.

ഒരു സ്ട്രഗ്ളിങ്ങ് ആർട്ടിസ്റ്റ് (സ്ട്രഗ്ളിങ്ങ് സ്റ്റാർ അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്‍റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം. ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്‍റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരെ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കോളിലെ ശബ്ദത്തിലെ സ്നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളത് അതിജീവിക്കും," മണിക്കുട്ടൻ കുറിച്ചു.

ABOUT THE AUTHOR

...view details