ഒരുപക്ഷേ ബാഹുബലിയേക്കാൾ ബൃഹത്തായി ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്ന ചിത്രമായിരിക്കും മണിരത്നത്തിന്‍റെ പൊന്നിയൻ സെൽവൻ. ബോംബെയുടെയും റോജയുടെയും ദളപതിയുടെയും കഥാകാരൻ ചോള രാജവംശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു വമ്പൻ ചിത്രവുമായി വരുമ്പോൾ അതിലേക്കാണ് ഇന്ത്യൻ സിനിമാലോകം മുഴുവൻ ഉറ്റുനോക്കുന്നതും.
ഇപ്പോഴിതാ, സുവർണ യുഗത്തിന് ജീവൻ വക്കുന്നുവെന്ന് കുറിച്ചുകൊണ്ട് പൊന്നിയൻ സെൽവനിലെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നതും ജയമോഹനാണ്.
താരനിരയിൽ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും മുതൽ കീര്‍ത്തി സുരേഷ് വരെ