കേരളം

kerala

ETV Bharat / sitara

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി താര രാജാക്കന്മാര്‍

മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്. ഭരണതുടർച്ചയിലേക്ക് കാൽവെക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്

By

Published : May 3, 2021, 4:07 PM IST

mammootty mohanlal facebook post about pinarayi vijayan victory  ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി താരരാജാക്കന്മാര്‍  മമ്മൂട്ടി മോഹന്‍ലാല്‍ പിണറായി വിജയന്‍  മോഹന്‍ലാല്‍ പിണറായി വിജയന്‍ വാര്‍ത്തകള്‍  മമ്മൂട്ടി പിണറായി വിജയന്‍ വാര്‍ത്തകള്‍  മമ്മൂട്ടി മോഹന്‍ലാല്‍ വാര്‍ത്തകള്‍  mammootty mohanlal news  mammootty mohanlal pinarayi vijayan  pinarayi vijayan news
ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി താരരാജാക്കന്മാര്‍

രണ്ടാംവട്ടവും കേരളത്തെ നയിക്കാന്‍ ഒരുങ്ങുന്ന പിണറായി വിജയനും ഇടതുപക്ഷ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം. അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.

മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്. 'നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്.

'നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ.... ഭരണതുടർച്ചയിലേക്ക് കാൽവെക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എന്‍റെ എല്ലാവിധ ആശംസകളും.....' എന്ന് മോഹന്‍ലാലും കുറിച്ചു. വോട്ടെണ്ണല്‍ അവസാനിക്കാറായപ്പോഴേക്കും മമ്മൂട്ടി ചിത്രം വണ്ണിന്‍റെ അണിയറപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമയിലെ ഒരു രംഗം സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രനെന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി വണ്ണില്‍ അഭിനയിച്ചത്. റിമ കല്ലിങ്കല്‍, റോഷന്‍ ആന്‍ഡ്രൂസ്, മിഥുന്‍ മാനുവല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും നേരത്തെ ആശംസകള്‍ അറിയിച്ചിരുന്നു.

Also read: ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ ആഡംബര ബൈക്ക് വില്‍പനയ്ക്ക് വെച്ച് നടന്‍ ഹര്‍ഷ്‌വര്‍ധന്‍ റാണെ

ABOUT THE AUTHOR

...view details