ഒരുപാട് വേഷപ്പകര്‍ച്ചകളിലൂടെ മലയാള സിനിമയ്‌ക്ക് ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ സമ്മാനിച്ച മമ്മൂട്ടിയുടെ പുതിയ സിനിമ ദി പ്രീസ്റ്റിന്‍റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത സിനിമ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഒന്നേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടിയുടെ വിവരണത്തിലൂടെയാണ് ആരംഭിക്കുന്നത്. ശാസ്ത്രത്തെ കുറിച്ചും അതിന്‍റെ നൂനതകളെ കുറിച്ചും മമ്മൂട്ടി ടീസറില്‍ പറയുന്നുണ്ട്.
ഹോളിവുഡ് ഹൊറര്‍ മൂവി സ്റ്റൈലില്‍ 'ദി പ്രീസ്റ്റ്' ടീസര്‍ - The Priest Teaser news
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്
കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ജുവാര്യരെയും നിഖില വിമലിനെയും ടീസറില്‍ കാണാം. നേരത്തേ ചിത്രത്തിന്‍റെ പോസ്റ്ററുകൾ നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. കട്ടതാടിയും വട്ടകണ്ണടയും നീളൻ തൊപ്പിയും ധരിച്ച് മമ്മൂട്ടിയുടെ കത്തനാർ വേഷത്തിലുള്ള പോസ്റ്ററുകളും ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് മഞ്ജുവാര്യർ വന്ന ഗെറ്റപ്പുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കുഞ്ഞിരാമായണത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപും കോക്‌ടെയിൽ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം മേനോനും ചേർന്നാണ് ദി പ്രീസ്റ്റിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.