അള്ള് രാമചന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. കൃഷ്ണ ശങ്കര്‍, സ്വാസിക, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ് തുടങ്ങി ഒരുപിടി യുവതാരങ്ങളാണ് സിനിമയില്‍ കേന്ദ്രകഥപാത്രങ്ങളാകുന്നത്. പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ൽ നടക്കുന്ന കഥാപശ്ചാത്തലത്തിൽ സിനിമ പറയുന്നത്. ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലര്‍ മൂഡിലുള്ള എന്റര്ടെയ്നറായിരിക്കും കുടുക്ക് 2025.
Also read:'ടെസ്റ്റ് നിര്‍ത്തിയാല്‍ കൊവിഡ് കാണില്ല'; വിചിത്രവാദവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്
നേരത്തെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. മാസ് ടെറര്‍ ലുക്കിലല് ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു കൃഷ്ണ ശങ്കര്‍ എത്തിയത്. അതിനാല്‍ തന്നെ ഈ സിനിമയ്ക്കായി ആകാംക്ഷയിലാണ് സിനിമ പ്രേമികള്‍. മണിയറയിലെ അശോകനാണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം. എസ്.വി കൃഷ്ണ ശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.