കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തിയ മലയാളം സിനിമയാണ് നായാട്ട്. നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്‌ത സിനിമ ഇപ്പോള്‍ നെറ്റ്ഫ്ലിക്‌സിന്‍റെ ഇന്ത്യ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. ഏപ്രില്‍ എട്ടിന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നു. പിന്നീട് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും റിലീസ് ചെയ്‌തു. 'നീതിനടപ്പാക്കികൊടുക്കേണ്ടവര്‍ക്ക് തന്നെ നീതി നിഷേധിക്കപ്പെടുന്ന' അവസ്ഥയെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
നെറ്റ്ഫ്ലിക്സ് ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതായി 'നായാട്ട്' - Nayattu tops on Netflix
ഏപ്രില്‍ എട്ടിന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നു. പിന്നീട് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും റിലീസ് ചെയ്യുകയായിരുന്നു
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോജു ജോര്‍ജ് ചിത്രം ജോസഫിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് നായാട്ടിനും രചന നിര്‍വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലറായ സിനിമ മികച്ച സിനിമാ അനുഭവമാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി.എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത സിനിമ എന്ന പ്രത്യേകതയും നായാട്ടിനുണ്ട്.