വന്‍കരകള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച് 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്'
തിരുവനന്തപുരം സ്വദേശിയും നവാഗതനുമായ ആത്മബോധാണ് തിരക്കഥയെഴുതി 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്' സംവിധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ വിഖ്യാത ചലച്ചിത്രമേളയായ കാൻ ഫെസ്റ്റിലെ മാർക്കറ്റിംഗ് പ്രീമിയർ വിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു
എറണാകുളം: റഷ്യൻ-ബ്രട്ടീഷ് ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാനൊരുങ്ങി മലയാള സിനിമ 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്'. തിരുവനന്തപുരം സ്വദേശിയും നവാഗതനുമായ ആത്മബോധാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ വിഖ്യാത ചലച്ചിത്രമേളയായ കാൻ ഫെസ്റ്റിലെ മാർക്കറ്റിങ് പ്രീമിയർ വിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊൽക്കത്ത ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരവും ജയ്‌പൂർ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്' കരസ്ഥമാക്കിയിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങളുടെയും കലാപങ്ങളുടെയും ഇടയില്‍ ജീവിതത്തിന്‍റെ ഗതി മാറിയവരുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റപ്പെട്ടതും അകറ്റപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ബാല്യത്തിന്‍റെ ഓർമകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ആത്മബോധിന്‍റെ ആദ്യ ഫീച്ചർ ഫിലിമാണ് 'മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്'. വിദേശ ചലച്ചിത്രമേളകളിലടക്കം വലിയ പ്രേക്ഷക അഭിപ്രായം നേടിയതോടെ വരാൻ പോകുന്ന സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ.