കേരളം

kerala

ETV Bharat / sitara

വൈദികനായി സിജു വില്‍സണ്‍; നിഗൂഢതകള്‍ നിറച്ച് 'വരയന്‍' ഫസ്റ്റ്ലുക്ക് - varayan first look released

എബിച്ചന്‍ എന്ന കപ്പൂച്ചിന്‍ വൈദികനായാണ് സിജു വില്‍സണ്‍ വേഷമിടുന്നത്. ശരീരമാസകലം മുറിവുകളുമായി നില്‍ക്കുന്ന സിജു വില്‍സണാണ് പോസ്റ്ററിലുള്ളത്

malayalam film varayan first look released  വൈദീകനായി സിജു വില്‍സണ്‍; നിഗൂഢതകള്‍ നിറച്ച് 'വരയന്‍' ഫസ്റ്റ്ലുക്ക്  വൈദീകനായി സിജു വില്‍സണ്‍  സിജു വില്‍സണ്‍  'വരയന്‍' ഫസ്റ്റ്ലുക്ക്  malayalam film varayan  varayan first look released  varayan first look
വൈദീകനായി സിജു വില്‍സണ്‍; നിഗൂഢതകള്‍ നിറച്ച് 'വരയന്‍' ഫസ്റ്റ്ലുക്ക്

By

Published : Jan 17, 2020, 11:43 PM IST

പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സിജു വിൽസൺ കേന്ദ്രകഥാപാത്രമാകുന്ന 'വരയന്‍' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് നടി മഞ്ജു വാര്യര്‍. സത്യം സിനിമാസിന്‍റെ ബാനറിൽ എ.ജി പ്രേമചന്ദ്രൻ നിർമിക്കുന്ന വരയൻ നവാഗത സംവിധായകൻ ജിജോ ജോസഫാണ് സംവിധാനം ചെയ്യുന്നത്. എബിച്ചന്‍ എന്ന കപ്പൂച്ചിന്‍ വൈദികനായാണ് സിജു വില്‍സണ്‍ വേഷമിടുന്നത്. ശരീരമാസകലം മുറിവുകളുമായി നില്‍ക്കുന്ന സിജു വില്‍സണാണ് പോസ്റ്ററിലുള്ളത്.

ഡാനി കപൂച്ചിനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലിയോണ, ജൂഡ് ആന്‍റണി, ജോയ് മാത്യു, വിജയരാഘവൻ, മണിയൻ പിള്ള രാജു, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജോൺകുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വാർത്തകള്‍ ഇതുവരെയാണ് സിജു വിൽസണിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ABOUT THE AUTHOR

...view details