കൊവിഡ് കാലത്ത് അടിസ്ഥാന തൊഴിലാളികളായുള്ള സിനിമാപ്രവർത്തകരെ സഹായിക്കുന്നതിനായി ഫെഫ്‌ക ഒരു സിനിമയെടുക്കാൻ മുന്നോട്ടുവരണമെന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ നിർമാതാവ് ഷിബു ജി. സുശീലൻ. പ്രതിഫലം ഇല്ലാതെ ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതികവിദഗ്‌ധരെയും ഉൾപ്പെടുത്തികൊണ്ട് സിനിമ എടുക്കണമെന്ന് നിർമാതാവ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
"ഏറ്റവും നല്ല ഏഴ് കഥകൾ കോർത്തിണക്കി 7 സംവിധായകർ,7 കാമറമാന്മാർ,7 എഡിടറ്റേഴ്‌സ്7 മ്യൂസിക് ഡയറക്ടറ്റേഴ്‌സ്..." ഒരേ സമയം പല സ്ഥലങ്ങളിൽ 7 യൂണിറ്റ് ടീമിനെ വച്ച് മികച്ച ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി അഞ്ചോ ഏഴോ ദിവസങ്ങൾക്കുള്ളിൽ സിനിമ ചിത്രീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.