ജേക്കബ് ഗ്രിഗറി-അനുപമ പരമേശ്വരന്‍ ചിത്രം മണിയറയിലെ അശോകനും ഒടിടി റിലീസിനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വെയ്‌ഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 31 തിരുവോണ നാളില്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. പ്രദര്‍ശനം ആരംഭിക്കുന്ന തീയതി നെറ്റ്‌ഫ്ലിക്‌സാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
മണിയറയിലെ അശോകനും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; സ്ട്രീമിങ് തിരുവോണനാളില്‍
ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വെയ്‌ഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ ഓഗസ്റ്റ് 31 തിരുവോണ നാളില്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. പ്രദര്‍ശനം ആരംഭിക്കുന്ന തിയ്യതി നെറ്റ്‌ഫ്ലിക്‌സാണ് ഔദ്യോഗികമായി പുറത്തുവിട്ടത്
നാട്ടിന്‍പുറത്തുകാരനായ അശോകന്‍റെ പ്രണയവും കല്യാണവും പ്രമേയമാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയ ചിത്രം നവാഗതനായ ഷംസു സയ്ബയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്നത്. ഒടിടി റിലീസുമായി മുന്നോട്ടുപോകുന്ന നിര്‍മാതാക്കളുമായി ഭാവിയില്‍ ഒരു രീതിയിലും സഹകരിക്കില്ലെന്നാണ് തീയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.