"ഇന്ത്യയിൽ എല്ലാ വീട്ടിലും കാണും ഒരു വാത്സല്യം മമ്മൂട്ടി", മോഹന്‍ലാൽ ചിത്രത്തിലെ ഡയലോഗില്‍ നിന്നാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് എന്ന പേരെങ്കിലും ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്‌ത ടീസർ മലയാളത്തിന്‍റെ മറ്റൊരു സൂപ്പർ താരം മമ്മൂട്ടിയുടെ വാത്സല്യം സിനിമയെ പരാമർശിച്ചാണ്.
ഇന്ത്യയിൽ എല്ലാ വീട്ടിലും കാണും ഒരു വാത്സല്യം മമ്മൂട്ടി: ടൊവിനോയുടെ പുതിയ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി - Tovino
ടൊവിനോയോടൊപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവർ ചേർന്നാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് നിർമിക്കുന്നത്
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്
ഇന്ത്യക്കാർ ബന്ധങ്ങളുടെ വില മനസ്സിലാക്കുന്നവരാണെന്ന് ടൊവിനോ ഒരു വിദേശി വനിതയോട് പറയുന്നതാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ടൊവിനോയോടൊപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവർ ചേർന്ന് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് നിർമിക്കുന്നു. ചിത്രത്തിനായി സൂരജ് എസ്. കുറുപ്പ് സംഗീതവും സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിർവഹിക്കുന്നു.