ഉയരെക്ക് ജര്‍മനിയിലും അംഗീകാരം, സന്തോഷം പങ്കുവെച്ച് മനു അശോകന്‍
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്‌ഗാര്‍ട് ജര്‍മനിയിലാണ് ഉയരെ സിനിമക്ക് അംഗീകാരം ലഭിച്ചത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡാണ് സംവിധായകന് ചിത്രത്തിന്‍റെ പേരില്‍ ലഭിച്ചത്
2019ല്‍ പുറത്തിറങ്ങിയ മനു അശോകന്‍ ചിത്രം ഉയരെ റിലീസിന് ശേഷം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രനെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറഞ്ഞത്. പാര്‍വതി തിരുവോത്തായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ഉയരെക്ക് ഇപ്പോള്‍ ജര്‍മനിയില്‍ നിന്നും ഒരു അംഗീകാരം ലഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ മനു അശോകന്‍. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്‌ഗാര്‍ട് ജര്‍മനിയിലാണ് ഉയരെ സിനിമക്ക് അംഗീകാരം ലഭിച്ചത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡാണ് സംവിധായകന് ചിത്രത്തിന്‍റെ പേരില്‍ ലഭിച്ചത്. മനു അശോകന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു ഉയരെ.