കേരളം

kerala

'ആണും പെണ്ണും' ഈ മാസം 26ന് റിലീസിനെത്തും

By

Published : Mar 14, 2021, 10:58 PM IST

മൂന്ന് കഥകളെ ആസ്പദമാക്കി ആഷിക് അബു, വേണു, ജയ് കെ. എന്നിവരാണ് ആന്തോളജി ഒരുക്കുന്നത്

ആണും പെണ്ണും റിലീസ് വാർത്ത  ആണും പെണ്ണും സിനിമ വാർത്ത  മാർച്ച് 26 ആണും പെണ്ണും സിനിമ വാർത്ത  ആന്തോളജി സിനിമ വാർത്ത  ആഷിക് അബു ആന്തോളജി റിലീസ് വാർത്ത  വേണു ആന്തോളജി റിലീസ് വാർത്ത  ജയ് കെ ആന്തോളജി റിലീസ് വാർത്ത  aanum pennum release march 26 news latest  malayalam anthology aanum pennum news  aashiq abu anthology news
ആണും പെണ്ണും ഈ മാസം 26ന് റിലീസിനെത്തും

ആഷിക് അബു, വേണു, ജയ് കെ. എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഈ മാസം 26ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, പാര്‍വതി, ആസിഫ് അലി, ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവരാണ് ആന്തോളജിയിലെ പ്രധാന താരങ്ങൾ.

മൂന്ന് കഥകളെ ആസ്പദമാക്കി തയ്യാറാക്കുന്ന ആന്തോളജിയിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ചെറുക്കനും പെണ്ണും എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിൽ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രൻ താരങ്ങൾക്ക് പുറമെ നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരും നിർണായകവേഷങ്ങൾ ചെയ്യുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ സൈജു ശ്രീധരനാണ്.

വേണു സംവിധാനം ചെയ്യുന്ന ചിത്രം ഉറൂബിന്‍റെ രാച്ചിയമ്മയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. പാർവതിയും ആസിഫ് അലിയും ജോഡിയായെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ വേണു തന്നെയാണ്. ബീന പോളാണ് എഡിറ്റർ.

ജോജു ജോര്‍ജും സംയുക്ത മേനോനും ഒപ്പം ഇന്ദ്രജിത്ത് സുകുമാരനും ജയ് കെ.യുടെ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. സുരേഷ് രാജന്‍ ഫ്രെയിമുകൾ തയ്യാറാക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഭവന്‍ ശ്രീകുമാറാണ്. എസ്ര ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനാണ് സംവിധായകൻ ജയ് കെ.

ABOUT THE AUTHOR

...view details