കൊവിഡില്‍ ലോകം എല്ലാ പ്രതീക്ഷയും അര്‍പ്പിച്ചിരിക്കുന്നത് വിവിധ ആശുപത്രികളിലും കൊവിഡ് സെന്‍ററുകളിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കര്‍മനിരതരായിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരിലാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഈ കെട്ടകാലത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.
കുറച്ചുദിവസങ്ങളായി രാജ്യത്തിന്‍റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടന്നുവരുന്നു. ഓക്‌സിജന്‍ ലഭിക്കാത്തതിന് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി.
ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാം ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ടൊവിനോ തോമസും ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.