പ്രമുഖ കന്നട താരം പുനീത് രാജ്‌കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകം. നിരവധി പ്രമുഖരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.
Read More: കന്നടയുടെ അപ്പു,ത്രസിപ്പിച്ച് തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍താരം ; പുനീതിന് വിട
'പുനീത് രാജ്‌കുമാറിന്‍റെ നഷ്‌ടം വലിയ ആഘാതമാണ്. ഈ വാര്‍ത്ത വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. എന്‍റെ സഹോദരനെ നഷ്‌ടപ്പെട്ട പ്രതീതി. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം എന്‍റെ പ്രാര്‍ഥന ഉണ്ടായിരിക്കും.കുടുംബവുമായി നല്ല ബന്ധമാണുള്ളത്' - മോഹന്‍ലാല്‍ കുറിച്ചു.
'പുനീത് ഇനിയില്ലെന്നത് ഹൃദയഭേദകവും വലിയ ആഘാതവുമാണ്. സിനിമാമേഖലയ്ക്ക് കനത്ത നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. പുനീതിന്‍റെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കാളിയാവുന്നു' - മമ്മൂട്ടി കുറിച്ചു.