വൈറസിന് പ്രായമോ വർഗമോ അങ്ങനെ യാതൊരു വ്യത്യാസവുമില്ല. അതിനാൽ തന്നെ മുഖമേതായാലും മാസ്‌ക് മുഖ്യമെന്ന സന്ദേശം നൽകുകയാണ് സിനിമാതാരങ്ങളും. കേരള സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്‍റെ ഭാഗമായി മാസ്‌ക് ധരിച്ച മുഖത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളത്തിന്‍റെ പ്രിയതാരങ്ങളും പൊതുജനങ്ങൾക്ക് നിർദേശം നൽകുകയാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ മാസ്‌ക് ധരിച്ചുകൊണ്ട്, "മുഖമേതായാലും മാസ്‌ക് മുഖ്യ"മെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മാസ്‌ക് മുഖ്യം ബിഗിലേ; കൊവിഡിനെതിരെ സർക്കാരിനൊപ്പം താരങ്ങളും - kerala covid
മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ മാസ്‌ക് ധരിച്ചുകൊണ്ട്, "മുഖമേതായാലും മാസ്‌ക് മുഖ്യ"മെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മാസ്‌ക് മുഖ്യം ബിഗിലേ
നമ്മൾ പോരാട്ടം ജയിക്കുകയാണെന്നും അതിന് മുൻപന്തിയിൽ തന്നെയുണ്ടെന്നും ചാക്കോച്ചനും മഞ്ജു വാര്യരും കുറിച്ചു.
"വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ," എന്ന് ടൊവിനോ തോമസും ആസിഫ് അലിയും പോസ്റ്റിൽ നിർദേശിക്കുന്നുണ്ട്.