2019 ഫെബ്രുവരിയില്‍ തീയേറ്ററിലെത്തിയ രജീഷ് മിഥില ചിത്രമായിരുന്നു വാരിക്കുഴിയിലെ കൊലപാതകം. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വൈദികന്‍ ഫാ.വിന്‍സന്‍റ് കൊമ്പനായി എത്തിയത് യുവ നടന്‍ അമിത് ചക്കാലക്കലായിരുന്നു. കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച അമിത്തിനും പ്രശംസ പ്രവാഹമായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ ചുവടുറപ്പിച്ച അമിത് ആസിഫ് അലി ചിത്രം ഹണി ബീ, മെല്ലെ, കായംകുളം കൊച്ചുണ്ണി, പ്രേതം 2 എന്നിവയില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അമ്മ കരഞ്ഞ് ഇറങ്ങിപ്പോയ കോളജിൽ അതിഥിയായി മകൻ; പ്രസംഗം വൈറല്‍ - അമിത് ചക്കാലക്കല്‍
അടുത്തിടെ അമിത് ചക്കാലക്കല്‍ ഒരു കോളജിലെ ചടങ്ങില്‍ പങ്കെടുക്കവെ നടത്തിയ പ്രസംഗമാണ് സിനിമപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്
അടുത്തിടെ താരം ഒരു കോളജിലെ ചടങ്ങില്‍ പങ്കെടുക്കവെ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സിനിമപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ പഠന കാലത്ത് നേരിട്ട പ്രതിസന്ധികളും, താന്‍ പഠനത്തില്‍ മോശമായതിനാല്‍ അമ്മ അധ്യാപകരില്‍ നിന്നും നേരിടേണ്ടിവന്ന അപമാനവുമാണ് താരം വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഠിന പരിശ്രമമാണ് ആവശ്യമെന്നും അമിത് പറഞ്ഞു. നടന്‍റെ പ്രസംഗം കൈയ്യടിയോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. എട്ട് വര്‍ഷം എടുത്ത് എഞ്ചിനീയറിങ് പാസായ അനുഭവവും അമിത് വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. ഇതിനോടകം വൈറലായ പ്രസംഗത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവിതത്തില്‍ നിരാശരാകുന്നവര്‍ക്ക് പ്രചോദനമാണ് താരത്തിന്‍റെ പ്രസംഗമെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.