കിടിലൻ ആക്ഷൻ രംഗങ്ങളുമായി മഹേഷ് ബാബുവിന്‍റെ 'സരിലേരു നീക്കെവ്വരൂ' - Rashmika Mandanna movie
മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രത്തിൽ നായികയായെത്തുന്നത് റാഷ്‌മിക മണ്ഡന ആണ്.
മഹേഷ് ബാബുവിന്‍റെ 'സരിലേരു നീക്കെവ്വരൂ
മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രം 'സരിലേരു നീക്കെവ്വരൂ'വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗം കോമഡിയും രണ്ടാം ഭാഗം മഹേഷ് ബാബുവിന്‍റെ സൂപ്പർഫൈറ്റും ആക്ഷൻ രംഗങ്ങളും ചേർത്താണ് ചിത്രത്തിന്‍റെ ട്രെയിലർ എത്തിയിരിക്കുന്നത്. മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രത്തിൽ നായികയായെത്തുന്നത് റാഷ്‌മിക മണ്ഡന ആണ്. അജയ് കൃഷ്‌ണ എന്ന പട്ടാള മേജർ ആയിട്ടാണ് ചിത്രത്തില്‍ മഹേഷ് ബാബു എത്തുന്നത്.