അച്ഛന്‍റെ ഇരുകൈകളിലായി മഞ്ജുവും മധുവും. മലയാളത്തിലെ സൂപ്പർതാരത്തിന്‍റെയും സഹോദരന്‍റെയും ബാല്യകാലം നടനും സംവിധായകനുമായ മധു വാര്യർ തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെ ആരാധകരും അത് ഏറ്റെടുത്തു. ഒരു ലേഡി സൂപ്പർസ്റ്റാറും ഒരു സംവിധായകനും ആ കൈകളിൽ ഭദ്രമെന്ന് പഴയകാല ചിത്രത്തിന് ആരാധകർ കമന്‍റും നൽകി.
അച്ഛന്‍റെ കൈകളിൽ സഹോദരിക്കൊപ്പം; ചിത്രം പങ്കുവെച്ച് മധു വാര്യർ - മഞ്ജു വാര്യർ
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്‍റെ സംവിധായകൻ മധുവാര്യർ ആണ്. മധു പങ്കുവെച്ച പഴയകാല ചിത്രം ആരാധകരും ഏറ്റെടുത്തു
മഞ്ജുവും മധുവും
മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മധുവിന്‍റെ ആദ്യ സംവിധാന സംരഭം കൂടിയായ ചിത്രത്തിൽ ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജുവും ബിജു മേനോനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.